കോഴിക്കോട്. എസ്.വൈ.എസ് സംസ്ഥാന കമ്മറ്റിക്ക് കീഴിലുള്ള ഫ്രൊഫഷനലുകളുടെ കൂട്ടായ്മയായ ഐ.പി.എഫ് ( ഇന്‍റഗ്രേറ്റഡ് ഫ്രൊഫഷണല്‍സ് ഫോറം.) ആതുര സേവന രംഗത്തുള്ള ഡോക്ടര്‍മാര്‍ക്ക് വേണ്ടി ‘മെഡിക്കോണ്‍ 18’ സംഘടിപ്പിക്കുന്നു. മെയ് 13 ഞായറാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ മര്‍കസ് നോളേജ് സിറ്റിയിലാണ് ‘മെഡിക്കോണ്‍ 18’ നടക്കുന്നത്. ആതുര സേവന മേഖല, മെഡിക്കല്‍ നൈതികത, ഡോക്ടര്‍ -രോഗി ബന്ധം, ആത്മീയതയുടെ മധുരം, ലോസ്റ്റ് ഹിസ്റ്ററി തുടങ്ങിയ സെഷനുകളില്‍ മെഡിക്കല്‍ രംഗത്തെ വിദഗ്ധരും പണ്ഡിതരും ക്ലാസെടുക്കും. പരിപാടിയുടെ ഭാഗമായി ഫാമിലി മീറ്റും നോളേജ് സിറ്റിയില്‍ നടക്കുന്നുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം.
സമസ്ത സെന്‍ററില്‍ ചേര്‍ന്ന ഐ.പി.എഫ് കേരള ചാപ്റ്റര്‍ പരിപാടിക്ക് അന്തിമരൂപം നല്‍കി. ഡോ. ഹനീഫ, ഡോ. സലീം ആര്‍.ഇ.സി, അബ്ദുല്‍ റഊഫ് ബാംഗ്ലൂര്‍, ഡോ. സയ്യിദ് ശുഐബ്, ഡോ. അബ്ദുള്ളക്കുട്ടി, ഡോ. അന്‍വര്‍, ഡോ. അബൂസാലിഹ് സംബന്ധിച്ചു.