‘കമന്റേഷന്‍ 18’ ഇന്ന് കോഴിക്കോട്
കോഴിക്കോട്: പ്രളയ ബാധിത മേഖലകളില്‍ ദുരിതാശ്വാസ മെഡിക്കല്‍ സേവന രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ ഡോക്ടര്‍മാരെയും മറ്റു പ്രൊഫഷണലുകളെയും എസ്.വൈ .എസ്, ഐ.പി.എഫ് എന്നിവയുടെ നേതൃത്വത്തില്‍ അനുമോദിക്കുന്നു. ഇന്ന് വൈകുന്നേരം 4.30-ന് സമസ്ത സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനാരോഗ്യ സേവന മേഖലയില്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ നൂല്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദഹര്‍ മുഹമ്മദ്, കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഫൈസല്‍ അഹ്സനി ഉളിയില്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. എസ് വൈ എസ് സംസ്ഥാന ഭാരവാഹികളായ പേരോട് അബ്ദുറഹ്മാന് സഖാഫി, മജീദ് കക്കാട്, സയ്യിദ് ത്വാഹ സഖാഫി, ഐ.പി.എഫ് സെന്‍ട്രല്‍ ഭാരവാഹികളായ ഡോ. മുഹമ്മദ് ഹനീഫ, ഡോ. അബ്ദു സലീം തുടങ്ങിയവര്‍ സംബന്ധിക്കും.
Recent Posts
extUserswadiq0 Comments
IPF Online Academia
extUserswadiq0 Comments
IPF Tech Forum Launching
extUserswadiq0 Comments
IPF MEDICON 2.0 Proclaimed
extUserswadiq0 Comments
IPF Mega medical Camp @ Niligiris on 17th Feb
extUserswadiq0 Comments